ക്ഷേത്രത്തിലെ പ്രത്യേകതകൾ

മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ രാവിലെ 6:30നും 10:30നും രാത്രി 7:15നും മൂന്ന് ശീവേലി നടക്കുന്ന പ്രധാന ക്ഷേത്രമാണ് . കുംഭമാസത്തിലെ ഉത്രംവാരത്തിനു കൊടിയേറി പത്തു ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു . ആറ് ഉത്സവ ബലിയും നൂറ് പറ അരി കൊണ്ടുള്ള കഞ്ഞിസദ്യയും പ്രധാനമാണ് . ഉത്സവം 10 ദിവസവും അന്നദാനവും നടത്തപ്പെടുന്നു. ഉത്രംവാരസദ്യ ഉത്സവത്തിൻ്റെ പ്രത്യേകതയാണ് . കിണർ കുഴിച് വെള്ളംകണ്ടാൽ നാളികേരമേറ് നടത്താറുണ്ട് മുട്ടറുക്കലും പ്രധാനമാണ് കർക്കിടകത്തിലെ രാമായണ മാസാചരണവും വിശേഷമാണ് വിദ്യാരംഭം ഇവിടെ മഹത്തരമായ ചടങ്ങാണ് ക്ഷേത്രത്തിൻ്റെ താന്ദ്രികസ്ഥാനം തന്ത്രരത്നം ബ്രഹ്മശ്രീ അഴകത്തു ശാസ്ത്യ ശർമ്മൻ നമ്പൂതിരിപ്പാടും ശബരിമല , ഗുരുവായൂർ ക്ഷേത്രങ്ങളുടെ മേൽശാന്തിയായിരുന്ന തെക്കും പറമ്പത്തു മന ബ്രമ്ഹശ്രീ ടി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്രം മേൽശാന്തിയുമാണ് ഇപ്പോൾ ഈ ക്ഷേത്രത്തിൻ്റെ ഭരണം മലബാർ ദേവസ്വം ബോർഡിന് കീഴിൽ രണ്ടു പാരമ്പര്യ ട്രസ്റ്റിമാരും , രണ്ടു പാരമ്പര്യേതര ട്രസ്റ്റിമാരും മാനേജിങ് ട്രസ്റ്റിയും ഉൾപ്പെടുന്ന ട്രസ്റ്റി ബോർഡിൻറെ കീഴിലാണ്



ഉപദേവൻമാരുടെ പ്രധാന വഴിപാടുകൾ